Monday, September 3, 2012

Sahityotsav-12: NEKRAJE UNIT VEENDUM...

SSF BADIADKA SECTOR Sahityotsav-12 Nekraje Unit Veendum Jethaakkal


Randaam Sthaanam Korikkar Unitin..

Goliyadukka Unit Moonnaam Sthaanath, aake 10 Unitukal Matsarichu..

Wednesday, August 29, 2012

ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവ്‌ സെപ്റ്റംബര്‍ രണ്ടിന് ബദിയടുക്കയില്‍


ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവ്‌ സെപ്റ്റംബര്‍ രണ്ടിന് ബദിയടുക്കയില്‍ 

ബദിയടുക്ക: എസ്.എസ്.എഫ്‌ ഇരുപതാമത്‌ സാഹിത്യോത്സവ് സംസ്ഥാനത്തുടനീളം സജീവമാകുമ്പോള്‍, ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവ്‌-’12 സെപ്തംബര്‍ 2 ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ബദിയടുക്ക അപ്പര്‍ ബസാറിലെ ജി.ബി.യു.പി. സ്കൂളില്‍ വെച്ച് നടക്കും. 
    രാവിലെ 9  മണിക്ക് എസ്.വൈ.എസ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എച്ച്.അബ്ദുള്ള മാസ്റ്റര്‍ പതാക ഉയര്‍ത്തും, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കബീര്‍ ഗോളിയടുക്കയുടെ അദ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി അംഗം ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്യും, അബൂബക്കര്‍ സഅദി നെക്രാജെ, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുറഹ്മാന്‍ ഹാജി ചെടെക്കാല്‍, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ പുണ്ടൂര്‍, മുഹമ്മദ്‌ മുസ്ലിയാര്‍ ഗോളിയടുക്ക, അഷ്‌റഫ്‌ നീര്‍ച്ചാല്‍ തുടങ്ങിയ മഹല്‍ വ്യെക്തിത്വങ്ങള്‍ വേദിയെ ധന്യമാക്കും, എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍ സെക്രട്ടറി അക്ബര്‍ നെക്രാജെ സ്വാഗതവും ഇസ്മയില്‍ ചര്‍ലട്ക്ക നന്ദിയും പറയും. തുടര്‍ന്ന് 65 ഓളം മത്സര ഇനങ്ങളില്‍ അഞ്ചു വിഭാഗങ്ങളിലായി, നാനൂറോളം പ്രതിഭകളുടെ കലാമത്സരങ്ങള്‍ ആറു വേദികളിലായി നടക്കും.
     വൈകുന്നേരം 6മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.പി അബ്ദുള്ള ഫൈസി യുടെ ആദ്യക്ഷതയില്‍ ബദിയടുക്ക പഞ്ചായത്ത് വികസന സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് ഉത്ഘാടനം ചെയ്യും, ഹസ്ബുള്ള തളങ്ങര മുഖ്യപ്രഭാഷണം നടത്തും, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി(IUML), എ.കെ. സഖാഫി കന്യാന, കരീം ബദിയടുക്ക (CPIM), ഹമീദ്‌ കെടിഞ്ചി (PDP), അബ്ദുറസാഖ് സഅദി കൊല്ല്യം, അലവി ഹനീഫി ബീജന്തടുക്ക, ശിഹാബുദ്ദീന്‍ ജൂഹരി ചെടെക്കാല്‍, ഹമീദലി മാവിനകട്ട, ഹബീബ്‌ ഉദുമ തുടങ്ങിയവര്‍ സമാപന വേദിയെ ധന്യമാക്കും, അബ്ദുല്‍ അസീസ്‌ ചുള്ളിക്കാനം സ്വാഗതവും ഫൈസല്‍ നെക്രജെ നന്ദിയും പറയും. 
sabithba@gmail.com


കലയുടെ വസന്തം വീണ്ടും വരവായ്‌...

കലയുടെ വസന്തം വീണ്ടും വരവായ്‌..

       ബദിയടുക്ക: എസ്.എസ്.എഫ്‌ പ്രതിഭകളുടെ വസന്ത കാലം ഒരിക്കല്‍ കൂടി..അതെ..സാഹിത്യോത്സവുകള്‍. യൂണിറ്റ് തലം മുതല്‍ ദേശീയ തലം വരെ വ്യാപിച്ചു കിടക്കുന്ന സാഹിത്യോത്സവ്‌ പ്രയാണത്തിന് കോടി ഉയര്‍ന്നു കഴിഞ്ഞു..യൂണിറ്റ് സാഹിത്യോത്സവുകള്‍ മികവുറ്റ പ്രതിഭകളെ ഏറ്റുവാങ്ങി സെക്ടര്‍ തലങ്ങളിലേക്ക്‌ കൈമാറുമ്പോള്‍ വാശിയേറിയ 65 ഓളം മത്സര ഇനങ്ങളില്‍  സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍സെകണ്ടറി, ജനറല്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി നാനൂറില്‍ പരം മികവുറ്റ പ്രതിഭകളാണ് ഓരോ സെക്ടരുകളെയും  പ്രതിനിതീകരിച്ചു ഡിവിഷന്‍ തലങ്ങളിലേക്ക്‌ മത്സരിക്കുന്നത്.
    സെപ്തംബര്‍ ആദ്യവാരത്തോടെ കേരളത്തിലെ സെക്ടര്‍ തല മത്സരങ്ങള്‍ സജീവമാവുകയാണ്, ഒപ്പം എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവ്‌-’12 സെപ്തംബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ബദിയടുക്ക അപ്പര്‍ ബസാറിലെ ജി.ബി.യു.പി. സ്കൂളില്‍ വെച്ച് നടക്കുകയാണ്.
      രാവിലെ 9  മണിക്ക് എസ്.വൈ.എസ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.യെച്.അബ്ദുള്ള മാസ്റ്റര്‍ പതാക ഉയര്‍ത്തും തുടര്‍ന്ന് തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കബീര്‍ ഗോളിയടുക്കയുടെ അദ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി അംഗം ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്യും, അബൂബക്കര്‍ സഅദി നെക്രാജെ, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുറഹ്മാന്‍ ഹാജി ചെടെക്കാല്‍, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ പുണ്ടൂര്‍, മുഹമ്മദ്‌ മുസ്ലിയാര്‍ ഗോളിയടുക്ക, അഷ്‌റഫ്‌ നീര്‍ച്ചാല്‍ തുടങ്ങിയ മഹല്‍ വ്യെക്തിത്വങ്ങള്‍ വേദിയെ ധന്യമാക്കും, എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍ സെക്രട്ടറി അക്ബര്‍ നെക്രാജെ സ്വാഗതവും ഇസ്മയില്‍ ചര്‍ലട്ക്ക നന്ദിയും പറയും, തുടര്‍ന്ന് 65 ഓളം മത്സര ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍സെകണ്ടറി, ജനറല്‍ വിഭാഗങ്ങളിലായി വിഭാഗങ്ങളിലായി, നാനൂറോളം പ്രതിഭകളുടെ കലാമത്സരങ്ങള്‍ ആറു വേദികളിലായി നടക്കും.
               വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.പി അബ്ദുള്ള ഫൈസി യുടെ ആദ്യക്ഷതയില്‍ ബദിയടുക്ക പഞ്ചായത്ത് വികസന സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് ഉത്ഘാടനം ചെയ്യും, ഹസ്ബുള്ള തളങ്ങര മുഖ്യപ്രഭാഷണം നടത്തും. ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി(IUML),എ.കെ. സഖാഫി കന്യാന, കരീം ബദിയടുക്ക (CPIM), ഹമീദ്‌ കെടിഞ്ചി (PDP),അബ്ദുറസാഖ് സഅദി കൊല്ല്യം, അളവി ഹനീഫി ബീജന്തടുക്ക, ശിഹാബുദ്ദീന്‍ ജൂഹരി ചെടെക്കാല്‍, ഹമീദലി മാവിനകട്ട, ഹബീബ്‌ ഉദുമ തുടങ്ങിയവര്‍ സമാപന വേദിയെ ധന്യമാക്കും, അബ്ദുല്‍ അസീസ്‌ ചുള്ളിക്കാനം സ്വാഗതവും ഫൈസല്‍ നെക്രജെ നന്ദിയും പറയും. 


 

Saturday, July 21, 2012

ഇനി അര്‍പ്പണത്തിന്‍റെ ദിനരാത്രങ്ങള്‍

ഇനി അര്‍പ്പണത്തിന്‍റെ ദിനരാത്രങ്ങള്‍


 മനസ്സും ശരീരവും ഏക റബ്ബില്‍ അര്‍പിച് ഭൌതികചിന്തകളെ ഉപേക്ഷിച്ച് വിശ്വോസിസമൂഹം തന്‍റെ നാഥന്മുന്നില്‍
സുജൂദില്‍ വീഴുന്ന ദിനരാത്രങ്ങള്‍. സര്‍വ്വ പാപങ്ങളും കണ്ണീരില്‍കഴുകി അളവറ്റപുണ്യം കരസ്ഥമാകാന്‍ കുടിലും കൊട്ടാരവും 
വിട്ട് അല്ലാഹുവിന്‍റെ ഭവനത്തില്‍ ഇഹ്ത്തികാഫിലിരിക്കുന്ന അടിമകളുടെ ഖല്‍ബിന്‍റെ ഉള്ളില്‍നിന്നും നാവിലൂടെ 
പെയ്തിറങ്ങുന്ന വിശുദ്ധഖുര്‍ആന്‍റെ മാസ്മരികതയില്‍ നിറഞ്ഞുനില്ക്കുന്ന മുപ്പത്‌ ദിനരാത്രങ്ങള്‍.സര്‍വ്വശക്തനായ റബ്ബ് അവന്‍റെ 
അടിമകള്‍ക്ക് നല്‍കിയ പുണ്യങ്ങളുടെ പൂകാലത്തെ ലോകമെങ്ങും ഏറ്റെടുത്തുകഴിഞ്ഞു.സൂര്യന്‍ അതിന്‍റെ ചക്രവാളത്തിലേക്ക് 
താഴുന്നതുംനോക്കി നോബ്‌ തുറയുടെ വിഭവങ്ങളെ മനസ്സില്‍ താലോലിച്ച്‌ ആര്‍ഭാടത്തിന്‍റെ പാശ്ചാത്യസംസ്കാരം കടന്നുവരാതെ 
ഇസ്ലാമിന്‍റെ തനതായ ജീവിത സംസ്കാരത്തെപിന്‍പറ്റി വിശുദ്ധറമളാനിന്‍റെ പുണ്യങ്ങളുടെ തിളക്കം നഷ്ട്ടപെടാതെ 
ആദരവോടെയും ബഹുമാനത്തോടെയും ഇ വസന്തകാലത്തെ വരവേല്‍ക്കാം .പ്രഭാതംമുതല്‍ പ്രദോഷംവരെ പട്ടിണികിടന്ന് 
മനസ്സും ശരീരവും റബ്ബിലര്‍പ്പിച് കാരുണ്യകടലായ റബ്ബിന്‍റെപക്കല്‍നിന്നും നേടിയെടുത്ത കരുണയുടെ മണിമുത്തുകള്‍ രാത്രിയുടെ 
യാമങ്ങളില്‍ കവലയുടെ കല്‍പടവുകളില്‍ നഷ്ട്ടപെടുന്നത് നാം ഓരോരുത്തരും സൂക്ഷിക്കുക.ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ 
കഷ്ട്ടതയുടെ ഭാരംപേറി നാട്ടിലെ കുടുംബത്തെനോക്കുന്ന പ്രവാസിയുടെ വേദനയെ കാണാതെ റമളാനിനെ ആര്‍ഭാടത്തിന്‍റെയും 
ധൂര്‍ത്തിന്റെയും ദിനങ്ങളാകി മാറ്റുന്നത്‌ നമുക്ക്‌ചുറ്റും ധാരാളംകാണാം.വിശുദ്ദ റമളാന്‍ ആഗോഷത്തിന്‍റെ മാസമല്ല 
ആത്മസമര്‍പ്പണത്തിന്‍റെ രാപകലുകളാണ്.സ്വര്‍ഗ്ഗത്തിന്‍റെ​ കവാടം മലര്‍ക്കെ തുറന്നിട്ടിരിക്കുന്നമാസം ഇനി സമാധാനത്തിന്‍റെ 
പൊന്‍പുലരികള്‍,കുളിര്‍മ്മയുടെ മൂവന്തികള്‍ ഈ വസന്തകാലത്തില്‍ തുറന്നിട്ടിരിക്കുന്ന കവാടത്തിലൂടെ സ്വര്‍ഗ്ഗത്തിന്‍റെ 
പൂമെത്തയിലേക്ക്‌ കടക്കാന്‍ റബ്ബ് നമ്മെ തുണക്കട്ടെ ആമീന്‍...

Friday, May 25, 2012

പാന്‍ മസാല ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം

പാന്‍ മസാല ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം 






" വിവേകത്തിന്‍റെ വീണ്ടുടുപ്പിനു പാന്മാസലകള്‍ക്കെതിരെ ജനജാഗ്രത "എന്ന മുദ്രാവാക്യമുയര്‍ത്തി തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ എസ് എസ് എഫ്‌ പ്രവര്‍ത്തകരേ നിങ്ങള്‍ക്ക് അഭിമാനിക്കാം ...കവലകളിലെ പീടികയില്‍ വിവിധ വര്‍ണ പാക്കറ്റുകളില്‍ നിരവധി പേരുകളില്‍ വിറ്റിരുന്ന ഈ വിഷത്തെ കണ്ടറിഞ്ഞു , അതിന്റെ ദൂര വ്യാപകമായ പ്രത്യാഘാതം മുന്നില്‍ കണ്ടു പാന്‍മസാലകള്‍ ക്കെതിരെ ,, എസ് എസ് എഫു രംഗത്തിറങ്ങുകയായിരുന്നു .
സംഘടനയുടെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികകല്ലാണ് പാന്മാസലക്കെതിരെ നടത്തിയ പോരാട്ടം . അതിന്റെ ഫലമായി പാന്‍ മസാല ഉല്പന്നങ്ങള്‍ കച്ചവടം നടത്തിയിരുന്ന പല കച്ചവടക്കാരും പാന്മാസാലയില്‍ നിന്നുള്ള ലാഭം തങ്ങള്‍ക്കു വേണ്ട എന്ന് തീരുമാനിച്ചു . കേരളത്തിലെ പല പഞ്ചായത്തുകളും പാന്‍മസാല നിരോധിച്ചു ഉത്തരവ് ഇറക്കി .സ്കൂള്‍ , കോളജു പരിസരത്തുള്ള കടകളില്‍ നിന്നും പാന് മസാലകള്‍ നീക്കാനുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളില്‍ സംഘടനക്ക് വന്‍ മുന്നേറ്റം ആണ് ഉണ്ടാക്കിയത് . സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം നടത്തിയ ഈ പോരാട്ടത്തെ ആ കാലത്ത് പ്രകീര്ത്തിക്കത്തവര കുറവായിരുന്നു ... ഇന്ന് ഗവണ്‍മെന്റ് സംസ്ഥാന തലത്തില്‍ പാന്മാസാലക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ എസ് .എസ് എഫുകാര്‍ 2003 ല്‍ തുടങ്ങി വച്ച ആ പോരാട്ടത്തിനു ഫലം കണ്ടു . ഗവണ്മെന്റിനു ഒരായിരം നന്ദി അറിയിക്കുന്നതോടൊപ്പം ..നിരോധനം കടലാസ്സില്‍ മാത്രം ഒതുങ്ങി പോകാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തങ്ങള്‍ കൂടി ഉണ്ടായാല്‍ ...ഒരു വന്‍ വിപത്തില്‍ നിന്നാണ് ഭാവി തല മുറ രക്ഷപ്പെടുന്നത് .





SSF BADIADKA SECTOR


എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍

Sunday, May 6, 2012

മാനവികതയുടെ മഹിത സന്ദേശമുയര്‍ത്തി കാന്തപുരത്തിന്റെ കേരളയാത്ര ; പ്രവചനങ്ങള്‍ തിരുത്തിയ സമാപന മഹാസംഗമം ,ചിത്രങ്ങളിലൂടെ...

 മാനവികതയുടെ മഹിത സന്ദേശമുയര്‍ത്തി കാന്തപുരത്തിന്റെ കേരളയാത്ര ; പ്രവചനങ്ങള്‍ തിരുത്തിയ സമാപന മഹാസംഗമം ,ചിത്രങ്ങളിലൂടെ...




































































 മാനവീകത ഉണരട്ടെ....എസ്.എസ്.എഫ്‌ സിന്ദാബാദ്.....