Wednesday, August 29, 2012

കലയുടെ വസന്തം വീണ്ടും വരവായ്‌...

കലയുടെ വസന്തം വീണ്ടും വരവായ്‌..

       ബദിയടുക്ക: എസ്.എസ്.എഫ്‌ പ്രതിഭകളുടെ വസന്ത കാലം ഒരിക്കല്‍ കൂടി..അതെ..സാഹിത്യോത്സവുകള്‍. യൂണിറ്റ് തലം മുതല്‍ ദേശീയ തലം വരെ വ്യാപിച്ചു കിടക്കുന്ന സാഹിത്യോത്സവ്‌ പ്രയാണത്തിന് കോടി ഉയര്‍ന്നു കഴിഞ്ഞു..യൂണിറ്റ് സാഹിത്യോത്സവുകള്‍ മികവുറ്റ പ്രതിഭകളെ ഏറ്റുവാങ്ങി സെക്ടര്‍ തലങ്ങളിലേക്ക്‌ കൈമാറുമ്പോള്‍ വാശിയേറിയ 65 ഓളം മത്സര ഇനങ്ങളില്‍  സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍സെകണ്ടറി, ജനറല്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി നാനൂറില്‍ പരം മികവുറ്റ പ്രതിഭകളാണ് ഓരോ സെക്ടരുകളെയും  പ്രതിനിതീകരിച്ചു ഡിവിഷന്‍ തലങ്ങളിലേക്ക്‌ മത്സരിക്കുന്നത്.
    സെപ്തംബര്‍ ആദ്യവാരത്തോടെ കേരളത്തിലെ സെക്ടര്‍ തല മത്സരങ്ങള്‍ സജീവമാവുകയാണ്, ഒപ്പം എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവ്‌-’12 സെപ്തംബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ബദിയടുക്ക അപ്പര്‍ ബസാറിലെ ജി.ബി.യു.പി. സ്കൂളില്‍ വെച്ച് നടക്കുകയാണ്.
      രാവിലെ 9  മണിക്ക് എസ്.വൈ.എസ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.യെച്.അബ്ദുള്ള മാസ്റ്റര്‍ പതാക ഉയര്‍ത്തും തുടര്‍ന്ന് തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കബീര്‍ ഗോളിയടുക്കയുടെ അദ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി അംഗം ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്യും, അബൂബക്കര്‍ സഅദി നെക്രാജെ, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുറഹ്മാന്‍ ഹാജി ചെടെക്കാല്‍, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ പുണ്ടൂര്‍, മുഹമ്മദ്‌ മുസ്ലിയാര്‍ ഗോളിയടുക്ക, അഷ്‌റഫ്‌ നീര്‍ച്ചാല്‍ തുടങ്ങിയ മഹല്‍ വ്യെക്തിത്വങ്ങള്‍ വേദിയെ ധന്യമാക്കും, എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍ സെക്രട്ടറി അക്ബര്‍ നെക്രാജെ സ്വാഗതവും ഇസ്മയില്‍ ചര്‍ലട്ക്ക നന്ദിയും പറയും, തുടര്‍ന്ന് 65 ഓളം മത്സര ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍സെകണ്ടറി, ജനറല്‍ വിഭാഗങ്ങളിലായി വിഭാഗങ്ങളിലായി, നാനൂറോളം പ്രതിഭകളുടെ കലാമത്സരങ്ങള്‍ ആറു വേദികളിലായി നടക്കും.
               വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.പി അബ്ദുള്ള ഫൈസി യുടെ ആദ്യക്ഷതയില്‍ ബദിയടുക്ക പഞ്ചായത്ത് വികസന സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് ഉത്ഘാടനം ചെയ്യും, ഹസ്ബുള്ള തളങ്ങര മുഖ്യപ്രഭാഷണം നടത്തും. ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി(IUML),എ.കെ. സഖാഫി കന്യാന, കരീം ബദിയടുക്ക (CPIM), ഹമീദ്‌ കെടിഞ്ചി (PDP),അബ്ദുറസാഖ് സഅദി കൊല്ല്യം, അളവി ഹനീഫി ബീജന്തടുക്ക, ശിഹാബുദ്ദീന്‍ ജൂഹരി ചെടെക്കാല്‍, ഹമീദലി മാവിനകട്ട, ഹബീബ്‌ ഉദുമ തുടങ്ങിയവര്‍ സമാപന വേദിയെ ധന്യമാക്കും, അബ്ദുല്‍ അസീസ്‌ ചുള്ളിക്കാനം സ്വാഗതവും ഫൈസല്‍ നെക്രജെ നന്ദിയും പറയും. 


 

No comments:

Post a Comment