Friday, May 25, 2012

പാന്‍ മസാല ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം

പാന്‍ മസാല ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം 






" വിവേകത്തിന്‍റെ വീണ്ടുടുപ്പിനു പാന്മാസലകള്‍ക്കെതിരെ ജനജാഗ്രത "എന്ന മുദ്രാവാക്യമുയര്‍ത്തി തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ എസ് എസ് എഫ്‌ പ്രവര്‍ത്തകരേ നിങ്ങള്‍ക്ക് അഭിമാനിക്കാം ...കവലകളിലെ പീടികയില്‍ വിവിധ വര്‍ണ പാക്കറ്റുകളില്‍ നിരവധി പേരുകളില്‍ വിറ്റിരുന്ന ഈ വിഷത്തെ കണ്ടറിഞ്ഞു , അതിന്റെ ദൂര വ്യാപകമായ പ്രത്യാഘാതം മുന്നില്‍ കണ്ടു പാന്‍മസാലകള്‍ ക്കെതിരെ ,, എസ് എസ് എഫു രംഗത്തിറങ്ങുകയായിരുന്നു .
സംഘടനയുടെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികകല്ലാണ് പാന്മാസലക്കെതിരെ നടത്തിയ പോരാട്ടം . അതിന്റെ ഫലമായി പാന്‍ മസാല ഉല്പന്നങ്ങള്‍ കച്ചവടം നടത്തിയിരുന്ന പല കച്ചവടക്കാരും പാന്മാസാലയില്‍ നിന്നുള്ള ലാഭം തങ്ങള്‍ക്കു വേണ്ട എന്ന് തീരുമാനിച്ചു . കേരളത്തിലെ പല പഞ്ചായത്തുകളും പാന്‍മസാല നിരോധിച്ചു ഉത്തരവ് ഇറക്കി .സ്കൂള്‍ , കോളജു പരിസരത്തുള്ള കടകളില്‍ നിന്നും പാന് മസാലകള്‍ നീക്കാനുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളില്‍ സംഘടനക്ക് വന്‍ മുന്നേറ്റം ആണ് ഉണ്ടാക്കിയത് . സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം നടത്തിയ ഈ പോരാട്ടത്തെ ആ കാലത്ത് പ്രകീര്ത്തിക്കത്തവര കുറവായിരുന്നു ... ഇന്ന് ഗവണ്‍മെന്റ് സംസ്ഥാന തലത്തില്‍ പാന്മാസാലക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ എസ് .എസ് എഫുകാര്‍ 2003 ല്‍ തുടങ്ങി വച്ച ആ പോരാട്ടത്തിനു ഫലം കണ്ടു . ഗവണ്മെന്റിനു ഒരായിരം നന്ദി അറിയിക്കുന്നതോടൊപ്പം ..നിരോധനം കടലാസ്സില്‍ മാത്രം ഒതുങ്ങി പോകാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തങ്ങള്‍ കൂടി ഉണ്ടായാല്‍ ...ഒരു വന്‍ വിപത്തില്‍ നിന്നാണ് ഭാവി തല മുറ രക്ഷപ്പെടുന്നത് .





SSF BADIADKA SECTOR


എസ്.എസ്.എഫ്‌ ബദിയടുക്ക സെക്ടര്‍

No comments:

Post a Comment